
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലം പിടിക്കാൻ എൽ.ഡി.എഫിനായി വീണ്ടും കച്ചമുറുക്കുകയാണ് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ആന്റണി രാജു (66). 1990ൽ ജില്ലാ കൗൺസിലിലേക്ക് ശംഖുംമുഖം ഡിവിഷനിൽ നിന്നായിരുന്നു ആന്റണി രാജുവിന്റെ കന്നി വിജയം. 1996-ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ എം.എൽ.എയായി. കേരള കോൺഗ്രസ് തിരുവനന്തപുരം വെസ്റ്റ് മണ്ഡലം പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതനായ എസ്. അൽഫോൺസിന്റെയും ടി. ലൂർദ്ദയുടെയും മകനാണ്.
കരകൗശല വികസന കോപറേഷൻ, ട്രാവൻകൂർ സിമന്റ്‌സ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രീയൽ ഫോർജിംഗ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ചെയർമാനും കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗവുമായിരുന്നു. ഭാര്യ ഗ്രേസി. മക്കൾ: ഡോ. റോഷ്‌നി (കാരക്കോണം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻ), റോഹൻ (തിരുവനന്തപുരം എസ്.യു.ടി മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥി).