
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്‌പെഷ്യൽ ഇഫക്ട്സ് (കാറ്റഗറി നമ്പർ 373/17) തസ്തികയിലേക്ക് 17 നും ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്കൽ ഡീസൽ) (കാറ്റഗറി നമ്പർ 570/17) തസ്തികയിലേക്ക് 17, 18, 19 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് മൂന്ന് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ജൂനിയർ ടെക്നിക്കൽ ഓഫീസർ (സിവിൽ) (കാറ്റഗറി നമ്പർ 89/16) തസ്തികയിലേക്ക് 24, 25, 26 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് എൽ.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം (0471 2546434).
ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ (കാറ്റഗറി നമ്പർ 5/18) തസ്തികയിലേക്ക് 17 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ. 6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്‌കൂൾ) എൻ.സി.എ.-ഹിന്ദു നാടാർ (കാറ്റഗറി നമ്പർ 576/19) തസ്തികയിലേക്ക് 24 ന് പി.എസ്.സി. എറണാകുളം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.
കൊവിഡ് 19 രോഗബാധിതർ/ക്വാറന്റൈനിൽ കഴിയുന്നവർ അപേക്ഷ സമർപ്പിക്കുന്നപക്ഷം തീയതി മാറ്റി നൽകും. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ, വ്യക്തി വിവരക്കുറിപ്പ്, കൊവിഡ് 19 ഡിക്ലറേഷൻ ഫോം എന്നിവ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. വ്യക്തിവിവരകുറിപ്പും ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം.
അർഹതാ നിർണയ പരീക്ഷ - വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കേരള പൊതു വിദ്യാഭ്യാസ വകുപ്പിലെ നിർദ്ദിഷ്ട യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ തസ്തിക മാറ്റം വഴി ലബോറട്ടറി അസിസ്റ്റന്റുമാരായി നിയമനം ലഭിക്കുന്നതിനും, കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റുമാരായി ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനുമുള്ള അർഹത നിർണയ (എലിജിബിലിറ്റി ടെസ്റ്റ്) (ലാബ് അറ്റൻഡേഴ്സ് ടെസ്റ്റ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 7.