shivalaya-ottam

നാഗർകോവിൽ: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ ഓടി ദർശനം നടത്തുന്ന ശിവാലയ ഓട്ടത്തിന് ഭക്തിനിർഭരമായ തുടക്കം. മുഞ്ചിറയിലെ തിരുമല മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് ശിവാലയ ഓട്ടം ആരംഭിച്ചത്. താമ്രപർണി നദീതീരത്താണ് രണ്ടാമത്തെ ക്ഷേത്രമായ തിക്കുറിശി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തുടർന്ന് തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, പത്തനാപുരത്തെ കൽക്കുളം, മേലാങ്കോട്, തിരുവടയ്ക്കോട്, തിരുവിതാംകോട്, ത്രിപ്പന്നിക്കോട് ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം തിരുനട്ടാലം ക്ഷേത്രത്തിലെത്തി ശിവാലയ ഓട്ടം പൂർത്തിയാക്കും. ശിവരാത്രി ദിവസം നടത്താറുള്ള ഘൃതധാരാ ഇത്തവണ മേലാങ്കോട് ശിവക്ഷേത്രത്തിലാണ്. ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്ക്ക് ഇന്ന് കളക്ടർ അരവിന്ദ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.