തിരുവനന്തപുരം: ഓം നമഃശിവായ മന്ത്രങ്ങൾ ഉരുവിട്ട് ഇന്ന് ശിവരാത്രി ആഘോഷിക്കും. ക്ഷേത്രങ്ങളിൽ വിശേഷാൽ പരിപാടികളും പ്രത്യേക പൂജകളും നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ആഘോഷം. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ഠിക്കുന്നതും രാത്രി ഉറക്കമിളയ്ക്കുന്നതുമാണ് പ്രധാന ആചാരങ്ങൾ.
ആലുവ മണപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രം, ആഴിമല ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, തൃശൂർ വടക്കുനാഥൻ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പ്രത്യേക ആഘോഷങ്ങൾ നടക്കും.