covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 2475 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2235 പേർ സമ്പർരോഗികളാണ്‌. അതിൽ 153 പേരുടെ ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,486 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.96 ശതമാനം. 14 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4192 പേർ രോഗമുക്തരായി.