
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറത്തിറങ്ങും. ഇതോടെ പത്രികാസമർപ്പണവും ആരംഭിക്കും.ജില്ലാ കളക്ടർമാരാണ് വരണാധികാരികൾ.19വരെ പത്രികകൾ സമർപ്പിക്കാം. 20നാണ് സൂഷ്മപരിശോധന. 22 വരെ പിൻവലിക്കാം. കൊവിഡ് സാഹചര്യത്തിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.