
പ്രിയപ്പെട്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ പുതിയ തരംഗം. താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുന്നത് ആരാധകർക്ക് എന്നും ആകാംക്ഷയും കൗതുകവും തന്നെയാണ്. ഇപ്പോൾ മലയാള സിനിമയിലെ ഒരു ചോക്ലേറ്റ് ഹീറോയുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആരാണ് ചിത്രത്തിലുള്ളത് എന്ന് നിങ്ങൾക്ക് മനസിലായോ? സൂക്ഷിച്ചു നോക്കിയാൽ ആർക്കും താരത്തെ പെട്ടെന്ന് മനസിലാകും. മലയാള സിനിമയിൽ എന്നും ചോക്ലേറ്റ് ഹീറോ എന്ന പേരിന് അർഹനയ കുഞ്ചാക്കോ ബോബൻ തന്നെയാണ്. പിതാവ് ബോബൻ കുാഞ്ചാക്കോയോടൊപ്പമുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനും മകൻ ഇസഹാക്കും ഒരുമിച്ചുള്ള ചിത്രങ്ങളും ഇതേ തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. 25 വർഷമായി മലയാള സിനിമയിൽ സജീവസാന്നിദ്ധ്യമായി തുടരുന്ന വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് എത്തുന്നത്. അന്നത്തെ കാലത്ത് മലയാള സിനിമയിലെ ഇൻഡസ്ട്രി റെക്കാഡായിരുന്നു അനിയത്തിപ്രാവ്. ആദ്യ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയ അപൂർവം നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ. ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത ചാക്കോച്ചൻ, പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഒരുപോലെയുള്ള കഥാപാത്രങ്ങൾ തുടർച്ചയായി അവതരിപ്പിച്ചതാണ് പരാജയങ്ങൾക്ക് കാരണമെന്നും താരം വെളിപ്പെടുത്തിയിരുന്നു. പിന്നീട് മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായി കുഞ്ചാക്കോ ബോബൻ മാറി. കുഞ്ചാക്കോ ബോബനും ബിജു മേനോനും ചേർന്ന് അവതരിപ്പിച്ച ഓർഡിനറി എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗവി എന്ന സ്ഥല പശ്ചാത്തലത്തിലായിരുന്നു ചിത്രം ഒരുക്കിയത്. കുഞ്ചാക്കോ ബോബൻ - ബിജു മേനോൻ കോംബിനേഷന ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇവർ ഒരുമിച്ച് പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.