1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 10.15നും 11നും മദ്ധ്യേ ക്ഷേത്ര തന്ത്രി തരണനല്ലൂർ സജി നമ്പൂതിരിപ്പാട് കൊടിയേറ്റ് നിർവഹിച്ചു. ക്ഷേത്ര മേൽശാന്തി പത്മകുമാർ, ഉപദേശക സമിതി പ്രസിഡന്റ് പി.ആ‌ർ. രാധീഷ്, സെക്രട്ടറി എം. സുകുമാരൻ നായർ, ഡെപ്യൂട്ടി കമ്മിഷണർ വി. മധുസൂദനൻ നായർ എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു. കോട്ടയം കലാപീഠത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച പഞ്ചവാദ്യ മേളവുണ്ടായിരുന്നു. 20ന് ആറാട്ടോടെ സമാപിക്കും.