
വക്കം : വക്കത്ത് അപൂർവയിനം ദേശാടനപ്പക്ഷിയെത്തി. വക്കം മൊട്ടമൂടിന് സമീപം സുഭദ്ര യുടെ വീടിന് മുന്നിലാണ് തവിട്ടും വെളുപ്പും നിറത്തോട് കൂടിയതും , താറാവിന്റെ കാലിനോട് സാമ്യവുമുള്ള ദേശാടന പക്ഷിയെത്തിയത്. രാവിലെ വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് പക്ഷിയെ കണ്ടത്. പിടിക്കാൻ ചെന്നവരെ കൊത്താൻ ചെന്നതോടെ വീട്ടുകാർ പിൻമാറി. തുടർന്ന് നാട്ടുകാരും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു, കോൺഗ്രസ് മണ്ഡലം സെക്രട്ടറി അരുൺ പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിൽ വലയിൽ കുടുക്കുകയായിരുന്നു. വീട്ടുകാർ നൽകിയ പഴവർഗ്ഗങ്ങൾ കഴിച്ചെങ്കിലും ഇണങ്ങിയില്ല. ദേശാടന പക്ഷിയുടെ ഫോട്ടോ എടുത്ത് വനം വകുപ്പി നയച്ചു കൊടുക്കുകയായിരുന്നു. തുടർന്ന് അവർ ഇത് ആസ്ട്രേലിയൻ പൊലിസിയൻ എന്ന ഇനത്തിൽപ്പെട്ട പക്ഷിയാണന്നും. അപൂർവ ഇനത്തിൽപ്പെട്ടതാണെന്നും അറിയിച്ചു. തുടർന്ന് ബിഷ്ണു വനം വകുപ്പിന് കൈമാറാൻ പക്ഷിയെ കടയ്ക്കാവൂർ പൊലീസിന് കൈമാറി.