
ഇരുപതു വർഷങ്ങൾക്കുശേഷം നടനും സംവിധായകനുമായ പാർത്ഥിപനും സംഗീത സംവിധായകൻ എ.ആർ. റഹ്‌മാനും ഒന്നിക്കുന്നു. പാർത്ഥിപൻ സംവിധാനം ചെയ്യുന്ന 'ഇരുവിൻ നിഴൽ" എന്ന ചിത്രത്തിനുവേണ്ടിയാണ് റഹ്‌മാൻ സംഗീതം ഒരുക്കുന്നത്. 2001ൽ പാർത്ഥിപൻ സംവിധാനം ചെയ്ത യേലേലോ എന്ന ചിത്രത്തിനുവേണ്ടി റഹ്‌മാൻ സംഗീതമൊരുക്കിയിരുന്നു. എന്നാൽ ആ ചിത്രം പുറത്തിറങ്ങിയില്ല. അതിനുശേഷം എ.ആർ. റഹ്‌മാനൊപ്പം പാർത്ഥിപന് മറ്റൊരു സിനിമ ചെയ്യാൻ സാധിച്ചില്ല. 2019ൽ പുറത്തിറങ്ങിയ 'ഒത്ത സെരുപ്പ് സൈ 7" ചിത്രമാണ് പാർത്ഥിപൻ ഒടുവിൽ സംവിധാനം ചെയ്തത്. 120 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ പാർത്ഥിപൻ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.'ഇരുവിൻ നിഴലും" ഒരു പരീക്ഷണ ചിത്രമാണ്. ഒറ്റ ഷോട്ടിലാണ് സിനിമ ചിത്രീകരിക്കുന്നത്.