വെള്ളറട: മഹാശിവരാത്രിയോടനുബന്ധിച്ച് ശിവക്ഷേത്രങ്ങളിൽ വൻഭക്തജനതിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ഹോമങ്ങളും സംഘടിപ്പിച്ചിരുന്നു. വൈകിട്ട് നടന്ന പ്രത്യേക ദീപാരാധന തൊഴാൻ ദക്തജനത്തിരക്കായിരുന്നു. വെളളറട ശ്രീനാരായണപുരം ലോകനാഥ ക്ഷേത്രത്തിൽ മഹാഗണതിഹോമം, പ്രഭാഷണം, പൊങ്കാല, പുഷ്പാഭിഷേകം, അലങ്കാരദീപാരാധന എന്നീചടങ്ങുകൾ നടന്നു. കാക്കതൂക്കി ചെമ്പകത്തിൻപാറ ശിവക്ഷേത്രത്തിൽ മൃത്യുജഞയഹോമം,പ്രത്യേക ദീപാരാധന, യാമപൂജ,ചെറുവല്ലൂർ ശ്രീമഹാദേവക്ഷേത്രം,ചെഴുങ്ങാനൂർ ശ്രീമഹാദേവക്ഷേത്രം,കൂട്ടപ്പൂ ശ്രീമഹാദേവക്ഷേത്രം,തൃപ്പരപ്പ് ശിവക്ഷേത്രം,ഒറ്റശേഖരമംഗലം മാഹദേവക്ഷേത്രം,കീഴാറൂർ ശ്രീരാജരാജേശ്വരിക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേകശിവരാത്രി യാമപൂജകൾ നടന്നു. വെളളറട ശ്രീനാരായണപുരംലോകനാഥക്ഷേത്രത്തിൽ നടന്നു വന്ന അഞ്ചുദിവസത്തെ ശിവരാത്രി മഹോത്സവം ആറാട്ടോടെ സമാപിച്ചു.