
തിരുവനന്തപുരം: കൊവിഡാനന്തര സംരംഭകത്വ, തൊഴിൽ സാദ്ധ്യതകളെ കുറിച്ച് ഐ.സി.ടി അക്കാഡമി നടത്തുന്ന ദ്വിദിന അന്താരാഷ്ട്ര കോൺക്ളേവ് 15ന് തുടങ്ങും. രാവിലെ 10ന് സി.എസ്.ഐ.ആർ.മുൻ ഡയറക്ടർ ജനറൽ ഡോ.ആർ.എ. മഷേൽക്കർ ഉദ്ഘാടനം ചെയ്യും. കലാം സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ ഡോ. രാജശ്രീ എം.എസ്, ട്രെയിൽ ഹെഡ് അക്കാഡമി വൈസ് പ്രസിഡന്റ് വില്ല്യം സിം എന്നിവർ പങ്കെടുക്കും. ഐസിറ്റി അക്കാഡമി ചെയർമാൻ ഡോ. ടോണി തോമസ് അദ്ധ്യക്ഷത വഹിക്കും.
16ന് വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ മന്ത്രി തോമസ് ഐസക്, കെ. ഡിസ്‌ക് ചെയർമാൻ ഡോ.കെ.എം. അബ്രഹാം,കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ജിടെക്ക് സെക്രട്ടറി ബിനുജേക്കബ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് കോൺഫറൻസ് ചെയർ, ഡോ. മനോജ് .എ.എസ്.പറഞ്ഞു. കോൺക്ലേവിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക്. https://icset2021.nowvirtual.live/Register/.