bjp

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക നാളെ നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്രി പുറത്ത് വിടും. ഇന്നലെ തൃശൂരിൽ ചേർന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്രി ഓരോ മണ്ഡലത്തിലും മൂന്നു പേരുടെ വീതം മുൻഗണനാ പട്ടിക തയ്യാറാക്കി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഈ ലിസ്റ്റുമായി ഇന്ന് ഡൽഹിയിലെത്തും. കെ.സുരേന്ദ്രൻ, മെട്രോമാൻ ഇ. ശ്രീധരൻ, കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, ജേക്കബ് തോമസ്, മുൻ സംസ്ഥാന പ്രസിഡന്റുമാരായ സി.കെ.പദ്മനാഭൻ, പി.കെ.കൃഷ്ണദാസ്, ജനറൽ സെക്രട്ടറിമാരായ പി.സുധീർ, എം.ടി. രമേശ്, സി.കൃഷ്ണകുമാർ, വൈസ് പ്രസിഡ‌ന്റുമാരായ എ.എൻ.രാധാകൃഷ്ണൻ,ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ പട്ടികയിലുണ്ട്.

കോൺഗ്രസിൽ സ്ഥാനാർത്ഥിത്വം കിട്ടാത്ത പ്രമുഖരുണ്ടെങ്കിൽ അവരെക്കൂടി പരിഗണിക്കാമെന്ന പ്രതീക്ഷയിൽ

കോൺഗ്രസ് പട്ടിക പുറത്തുവരാൻ കാത്തിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. ബി.ജെ.പിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് ശക്തരായ സ്ഥാനാർത്ഥികളെ നിറുത്തുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ഇതുകൂടി പരിഗണിച്ചായിരിക്കും വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തിരുമാനിക്കുക.

നേമത്ത് ഒന്നാമൻ കുമ്മനം

പാലക്കാട് ഒന്നാം പേര് ഇ.ശ്രീധരന്റേതും നേമത്ത് കുമ്മനം രാജശേഖരന്റേതുമാണ്. വട്ടിയൂർക്കാവിലെ പട്ടികയിലും കുമ്മനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരേന്ദ്രന്റെ പേര് കോന്നി, നേമം, കഴക്കൂട്ടം എന്നിവിടങ്ങളിലുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ കിട്ടാൻ സഭയുടെ ചില പ്രതിനിധികളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.

ബി.​ജെ.​പി​ ​സാ​ദ്ധ്യ​താ​ ​പ​ട്ടിക

​കോ​ന്നി​-​ ​കെ.​സു​രേ​ന്ദ്രൻ
​പാ​ല​ക്കാ​ട്-​ ​ഇ.​ശ്രീ​ധ​രൻ
​മ​ല​മ്പു​ഴ​-​ ​സി.​കൃ​ഷ്ണ​കു​മാർ
​നേ​മം​-​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ,​വി.​വി​ ​രാ​ജേ​ഷ്
​വ​ട്ടി​യൂ​ർ​ക്കാ​വ്-​ ​സു​രേ​ഷ് ​ഗോ​പി,​ ​കു​മ്മ​നം,​ ​വി.​വി.​രാ​ജേ​ഷ്
​തൃ​ശൂ​ർ​-​ ​സു​രേ​ഷ് ​ഗോ​പി
​പാ​റ​ശാ​ല​:​ ​ക​ര​മ​ന​ ​ജ​യൻ
​കോ​വ​ളം​-​ ​വി​ഷ്ണു​പു​രം​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​(​കെ.​കെ.​എ​ൻ.​സി)
​കാ​സ​ർ​കോ​ട്-​ ​കെ.​ശ്രീ​കാ​ന്ത്.
​അ​മ്പ​ല​പ്പു​ഴ​-​ ​ആ​ർ.​സ​ന്ദീ​പ്
​ചെ​ങ്ങ​ന്നൂ​ർ​-​ ​എം.​വി.​ ​ഗോ​പ​കു​മാർ
​മ​ണ​ലൂ​ർ​-​ ​എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണൻ
​പു​തു​ക്കാ​ട്-​ ​കെ.​നാ​ഗേ​ഷ്
​കോ​ഴി​ക്കോ​ട് ​നോ​ർ​ത്ത്-​ ​എം.​ടി​ ​ര​മേ​ശ്
​സൗ​ത്ത് ​-​ ​ന​വ്യ​ ​ഹ​രി​ദാ​സ്
​ഹ​രി​പ്പാ​ട്-​ ​ബി.​ഗോ​പാ​ല​കൃ​ഷ്ണൻ
​ധ​ർ​മ്മ​ടം​ ​-​സി.​കെ.​പ​ദ്മ​നാ​ഭൻ
​തൃ​പ്പൂ​ണി​ത്തു​റ​-​ ​ഡോ.​കെ.​എ​സ്.​ ​രാ​ധാ​കൃ​ഷ്ണ​ൻ.
​കൊ​ട്ടാ​ര​ക്ക​ര​ ​:​ ​സ​ന്ദീ​പ് ​വാ​ര്യർ