arrest

തിരുവനന്തപുരം: എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കല്ലയം വട്ടവിള ജംഗ്ഷനിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് വട്ടപ്പാറ ചിട്ടിമുക്ക് കരുണാഭവനിൽ ഷാജി കോവളം എന്ന ഷാജിയെ (32) അറസ്റ്റുചെയ്‌തു. എക്‌സൈസ് സി.ഐ ടി. അനികുമാറിന്റെ നിർദ്ദേശാനുസരണം സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ. മുകേഷ്‌കുമാറും സംഘവുമാണ് ഷാജിയെ പിടികൂടിയത്. പ്രിവന്റിവ് ഓഫീസർ ഹരികുമാർ, ഷാജഹാൻ, രാജേഷ് കുമാർ. ആർ,​ സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ, രാജേഷ്, ഷംനാദ്, ശ്രീലാൽ, രതീഷ് മോഹൻ, ബിജു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.