
തിരുവനന്തപുരം:നടൻ ജഗതി ശ്രീകുമാറിനെ അദ്ദേഹത്തിന്റെ പേയാടുള്ള വസതിയിലെത്തി ഐ.ബി.സതീഷ് എം.എൽ.എ വോട്ടഭ്യത്ഥിച്ചു.കാട്ടാക്കട മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടുന്ന ഐ.ബി.സതീഷ് മണ്ഡലത്തിലെ വികസനങ്ങൾ വിവരിക്കുന്ന പുസ്തകവുമായിട്ടാണ് ജഗതിയുടെ വീട്ടിലെത്തിയത്.പുസ്തകം പുഞ്ചിരിയോടെ ജഗതി സ്വീകരിച്ചു.കുടുംബാംഗങ്ങളോടും വോട്ടു ചോദിച്ച ശേഷമാണ് സതീഷ് മടങ്ങിയത്.