
തലശേരി: ജില്ലാവിദ്യാഭ്യാസ ഓഫീസിൽ സൂപ്രണ്ടായിരുന്ന നിട്ടൂർ ബാലത്തിൽ 'സൗഭഗം' വീട്ടിൽ പരേതനായ എം.സി. ഭാസ്‌കരന്റെ ഭാര്യ
എ.എം. ജാനകി (79) നിര്യാതയായി. വടക്കുമ്പാട് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. പരേതരായ പൊന്നങ്ങാരത്ത് കുഞ്ഞിരാമന്റെയും താലയുടെയും മകളാണ്. മക്കൾ: പ്രതിഭ (അദ്ധ്യാപിക, അമൃത വിദ്യാലയം, തലശ്ശേരി), സുഗന്ധി (അദ്ധ്യാപിക, വേദവ്യാസ സ്‌കൂൾ, അത്തോളി) ലസിത (അദ്ധ്യാപിക, സാൻജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ, തലശേരി), ദിവ്യപ്രഭ. മരുമക്കൾ: വി.പി. ചന്ദ്രൻ (ചിത്രകാരൻ), ലാൽ കുമാർ (കോൺട്രാക്ടർ, വാട്ടർ അതോറിറ്റി ഓഫീസ്, കല്പറ്റ), കെ.വി. സത്യൻ (റെയ്ഡ്കോ), കെ. സുധീർ (തലശേരി നഗരസഭ ഓഫീസ്).