
നടി പാർവതി അരുണിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു. ബൊക്ക ട്രീ സ്റ്റുഡിയോസിനു വേണ്ടി അലേഖ് ഫൊട്ടോഗ്രാഫർ അജയ്ഘോഷാണ് ചിത്രം പകർത്തിയിരിക്കുന്നത്. നിബിത നജീബാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. പാർവതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ട വീഡിയോക്കും ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. അരുൺ വൈഗ ഒരുക്കിയ ചെമ്പരത്തിപ്പൂ എന്ന സിനിമയിലൂടെയാണ് പാർവതി അഭിനയരംഗത്തെത്തുന്നത്. ബാലചന്ദ്രമേനോൻ ഒരുക്കിയ 'എന്നാലും ശരത്' എന്ന ചിത്രത്തിലും നടി നായികയായി എത്തി. വെട്രിയെ നായകനാക്കി ശ്യാം പ്രവീൺ സംവിധാനം ചെയ്യുന്ന 'മെമ്മറീസ് ' എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി.