pump

തിരുവനന്തപുരം: സംസ്ഥാ​നത്ത് സ്‌കൂളു​കൾക്ക് സമീപം 50 മീറ്റർ ദൂര​പ​രി​ധി​യിൽ പെട്രോൾ പമ്പു​കൾ അനു​വദി​ക്കരുതെന്ന് നിർദ്ദേശിച്ച് സംസ്ഥാന ബാലാ​വ​കാശ സംര​ക്ഷണ കമ്മിഷൻ ഉത്ത​ര​വാ​യി. വിദ്യാർത്ഥി​ക​ളുടെ സുര​ക്ഷ മുൻനിറുത്തി​യാണ് നട​പ​ടി. അനു​മതി നൽകു​ന്ന​തിന് മുൻപ് തദ്ദേശ സ്ഥാപ​ന​ങ്ങൾ ദൂരം സംബ​ന്ധിച്ച മാന​ദ​ണ്ഡം പാലി​ച്ചി​ട്ടു​ണ്ടെന്ന് ഉറ​പ്പാക്കണ​മെന്ന് കമ്മിഷൻ അംഗം കെ. നസീർ വ്യക്ത​മാ​ക്കി. അടി​യ​ന്തര സാഹ​ച​ര്യത്തിൽ പമ്പ് അനു​വ​ദി​ക്കേണ്ടി വന്നാലും 30 മീറ്റർ അകലം നിർബ​ന്ധ​മായും പാലി​ക്ക​ണം.
സംസ്ഥാന മലി​നീ​ക​രണ നിയ​ന്ത്രണ ബോർഡിന്റെ സർക്കു​ലർ പ്രകാരം സ്‌കൂളി​ന്റെയും ആശു​പ​ത്രി​യു​ടെയും 50 മീറ്റർ ദൂര​പ​രി​ധി​യിൽ പെട്രോൾ പമ്പ് അനു​വ​ദി​ക്കരുത്. 50 മീറ്റ​റി​നു​ള്ളിൽ സ്ഥാപി​ക്കേ​ണ്ടിവന്നാൽ പെട്രോ​ളിയം ആൻഡ് എക്സ്‌പ്ലോ​സീവ്സ് സേഫ്റ്റി ഓർഗ​നൈ​സേ​ഷന്റെ സുരക്ഷാ മാന​ദ​ണ്ഡ​ങ്ങൾ ഏർപ്പെ​ടു​ത്തണം. ദേശീയ ഹരിത ട്രൈബ്യൂ​ണ​ലിന്റെ നിർദ്ദേ​ശത്തെ തുടർന്നാ​ണ് സംസ്ഥാന മലി​നീ​ക​രണ നിയ​ന്ത്രണ ബോർഡ് സർക്കു​ലർ പുറ​പ്പെ​ടു​വി​ച്ചത്. ഇക്കാര്യങ്ങൾ തദ്ദേ​ശ സ്ഥാപ​ന​ങ്ങൾ ഉറപ്പാക്കണം.