
തിരുവനന്തപുരം: ശബരിമലയിൽ ദിവസവും 10,000 പേരെ പ്രവേശിപ്പിക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭക്തർക്കുള്ള കൊവിഡ് പരിശോധന കർശനമാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാവർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തും. ഇതിനായി പമ്പയിലും സന്നിധാനത്തും കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തും.
സാമ്പത്തിക പ്രതിസിന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സംബന്ധിച്ച് കോടതി ഉത്തരവ് ആശ്വാസമാണ്. ശമ്പളവും പെൻഷനും നൽകാനുള്ള ബുദ്ധിമുട്ട് കാരണം സർക്കാരിനോട് 100 കോടിയുടെ സാമ്പത്തിക സഹായം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
'അയ്യപ്പന്മാർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ ദേവസ്വം ബോർഡ് ആവശ്യമായ നടപടി സ്വീകരിക്കും".
- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
'കൊവിഡ് പരിശോധന നടത്താൻ വേണ്ട ക്രമീകരണങ്ങൾ പമ്പയിലും സന്നിധാനത്തും ഏർപ്പെടുത്തും. സർക്കാരിന്റെ സഹായം ലഭിച്ചതിനാൽ സാമ്പത്തിക പ്രതിസന്ധി ഒഴിവായിട്ടുണ്ട്".
-എൻ. വാസു, ദേവസ്വം ബോർഡ് പ്രസിഡന്റ്