
തിരുവനന്തപുരം: പീഡിയാട്രിക് ന്യൂറോ ഫെലോഷിപ്പ് കിംസ്‌ഹെൽത്തിൽ ആരംഭിക്കുന്നു. എം.ഡി/ഡി.എൻ.ബി കഴിഞ്ഞ ഡോക്ടർമാർക്ക് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ചെയ്യുവാനുള്ള സൗകര്യം ലഭ്യമാണ്. സംസ്ഥാനത്ത് ആദ്യത്തെയും ഇന്ത്യയിൽ മൂന്നാമത്തെയും ഫെലോഷിപ്പ് കേന്ദ്രമാണിത്.
ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് നൽകുന്ന രണ്ടു വർഷ പോസ്റ്റ്‌ഡോക്ടറൽ കോഴ്സാണ് ഐ.എ.പി ഫെലോഷിപ്പ് ഇൻ പീഡിയാട്രിക് ന്യൂറോളജി. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാനതീയതി 15. പരീക്ഷ 21ന്. വിശദവിവരങ്ങൾക്ക് 0471- 2941849/1424.