d

തിരുവനന്തപുരം: പത്രികാ സമർപ്പണത്തിന്റെ ആദ്യ ദിനത്തിൽ ജില്ലയിൽ രണ്ട് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലായി ഓരോ സ്ഥാനാർത്ഥികൾ വീതമാണ് പത്രിക സമർപ്പിച്ചത്. ഇന്നും നാളെയും അവധിയായതിനാൽ ഇനി തിങ്കളാഴ്ചയായിരിക്കും നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുക. വട്ടിയൂർക്കാവ് മണ്ഡലത്തിൽ എസ്.യു.സി.ഐ സ്ഥാനാർത്ഥിയായി ഷൈജു എ.യും തിരുവനന്തപുരം മണ്ഡലത്തിൽ എസ്.യു.സി.ഐ സ്ഥാനാർത്ഥിയായി സബൂറ എ യുമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. എല്ലാ റിട്ടേണിംഗ് ഓഫീസർമാരും കർശന കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.