rajeswari

ചിറയിൻകീഴ്: പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ മീന തിരുവാതിര മഹോത്സവം ക്ഷേത്ര തന്ത്രി ശങ്കരരു നാരായണരുവിന്റെയും ക്ഷേത്ര മേൽശാന്തി ശിവപ്രസാദ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറി. 22ന് സമാപിക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് വൈകുന്നേരം 5.30ന് ഐശ്വര്യപൂജ, 15ന് രാവിലെ 10ന് ഭദ്രകാളി ദേവിക്ക് കളമെഴുത്തും പാട്ടും,10.30ന് കളഭാഭിഷേകം, രാത്രി 7ന് ഭദ്രകാളി ദേവിക്ക് കളമെഴുത്തും പാട്ടും,16ന് രാവിലെ 9ന് ഉത്സവബലി, വൈകുന്നേരം 5.30ന് ഭദ്രകാളി പൂജ, 6ന് മുളപൂജ, 17ന് രാവിലെ 6ന് പ്രത്യക്ഷ മഹാഗണപതിഹോമം,18ന് രാവിലെ 7ന് മഹാമൃത്യുഞ്ജയഹോമം,19ന് രാവിലെ 11ന് ഷഷ്ഠിപൂജ, 20ന് രാവിലെ 10.30ന് നാഗരൂട്ട്, രാത്രി 7ന് പുഷ്പാഭിഷേകം, 2ന് ഉരുൾ വഴിപാട്, 21ന് വെളുപ്പിന് 3.30ന് ആഴിപൂജ, 5ന് അഗ്നിക്കാവടി അഭിഷേകം,9.30ന് കളഭാഭിഷേകം (മുരുകന്), വൈകിട്ട് 6.30ന് നാദസ്വരക്കച്ചേരി,ആനപ്പുറത്തെഴുന്നള്ളിപ്പ്, രാത്രി 7.30ന് പാൽക്കാവടി അഭിഷേകം,12ന് പള്ളിവേട്ട,22ന് രാവിലെ 9.30ന് സമൂഹ പൊങ്കാല,വൈകുന്നേരം 5.30ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി 10.30ന് തൃക്കൊടിയിറക്ക്.കൊടിയേറ്റ് ചടങ്ങുകളിൽ ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് എസ്.സുരേഷ് ബാബു, സെക്രട്ടറി ആർ.രാജൻ, ട്രഷറർ സി.പി ചന്ദ്രബോസ്, ഉത്സവ കമ്മിറ്റി കൺവീനർ റെജി തുടങ്ങിയവർ പങ്കെടുത്തു.