liquor

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് (5 വർഷത്തിനിടെ) കേരളത്തിൽ വിറ്റത് 65,000 കോടി രൂപയുടെ മദ്യം. സർക്കാരിന്റെ ശരാശരി വാർഷിക വരുമാനത്തിനു തുല്യമായ തുകയാണിത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തെക്കാൾ 17,000 കോടിയുടെ അധിക മദ്യമാണ് വിറ്റത്.

ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ആറ് തവണ മദ്യത്തിന് വില വർദ്ധിപ്പിച്ചു. 2016- 17ൽ 12,142 കോടിയും 2017-18ൽ 12,937 കോടിയും 2018-19 ൽ 14,508 കോടിയും 2019-20ൽ 14,700 കോടിയുമായിരുന്നു വിൽപ്പനയെന്ന് വിവരാവകാശ പ്രകാരമുള്ള രേഖയിൽ പറയുന്നു.

എന്നാൽ, കൊവിഡ് മൂലം ഏറെ നാൾ ബിവറേജസ് ഒൗട്ട്‌ലെറ്റുകൾ അടഞ്ഞു കിടന്നതിനാൽ ഈ സാമ്പത്തിക വർഷം 10,340 കോടിയുടെ മദ്യമേ വിറ്റുള്ളൂ.