
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചത് അനീതിയാണെന്നും വിദ്യാർത്ഥികളുടെ മനോധൈര്യം തകർക്കുന്നതാണെന്നും കേരള അംഗീകൃത സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യമാണുള്ളത്. പരീക്ഷാനടത്തിപ്പിന്റെ ഒരുക്കങ്ങളും പൂർത്തിയാക്കി. ഒരു അദ്ധ്യാപക സംഘടന ആവശ്യപ്പെട്ടതുകൊണ്ട് മാത്രം പരീക്ഷ മാറ്റിവച്ചത് നീതിയല്ല. ചൂടും റംസാൻ വ്രതവും കണക്കിലെടുക്കണമായിരുന്നു. പൊതുപരീക്ഷയ്‌ക്ക് തയ്യാറായിരുന്ന വിദ്യാർത്ഥികളുടെ മനസ് തളർത്തുന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചതെന്നും ജനറൽ സെക്രട്ടറി ആനന്ദ കണ്ണശ്ശ അഭിപ്രായപ്പെട്ടു.--