ldf

കാട്ടാക്കട: കേരളത്തിൽ എൽ.ഡി.എഫിന്റെ തുടർ ഭരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കാട്ടാക്കട നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഐ.ബി. സതീഷിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി എം.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ, എൽ.ഡി.എഫ് കൺവീനർ പള്ളിച്ചൽ വിജയൻ, വിളവൂർക്കൽ പ്രഭാകരൻ, ഐ. സാജു, എൻ.ബി.പത്മകുമാർ, ചന്ദ്രൻ നായർ,ഫാസിൽ, ഡി.ഡേവിഡ്, വിളപ്പിൽശാല മധു, ആനാവൂർ നാഗപ്പൻ, കാട്ടാക്കട ശശി, വിളപ്പിൽ രാധാകൃഷ്ണൻ, എൻ.ഭാസുരാംഗൻ, എൻ.എം. നായർ,പാലോട് സന്തോഷ്, സഹായദാസ്, ജനാർദ്ദനൻ നായർ, ശരൺ.ജെ.നായർ എന്നിവർ സംസാരിച്ചു.