
തിരുവനന്തപുരം: 2016-ൽ നേമത്ത് ഇടതുമുന്നണി പരാജയപ്പെടാൻ കാരണം യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വോട്ടുകച്ചവടമാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടി പറഞ്ഞു.
ഇത്തവണ വോട്ട് കച്ചവടത്തിന് കോൺഗ്രസ് തയാറായാൽ പോലും അതിനെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനമാണ് ഇടതുപക്ഷ പ്രവർത്തകർ നടത്തുന്നത്. മണ്ഡലത്തിൽ നടക്കുന്നത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ല. കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടത് സർക്കാർ നടത്തിയ പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെടുന്നതെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.