
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനും മലപ്പുറം ലോക്സഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനുമുള്ള വിജ്ഞാപനം ഇന്നലെ പുറപ്പെടുവിച്ചു.ഇതോടെ പത്രികാസമർപ്പണവും ആരംഭിച്ചു.ആദ്യദിനം നിയമസഭയിലേക്ക് ആറു പേരാണ് പത്രിക നൽകിയത്.മലപ്പുറം ഉപതിരഞ്ഞെടുപ്പിനായി ആരും പത്രിക സമർപ്പിച്ചില്ല.
അഴിക്കോട് മണ്ഡലത്തിൽ രശ്മിരവി,കോട്ടയത്ത് രമീസ് ഷാസാദ്, അടൂരിൽ ശരണ്യരാജ്,പുനലൂരിൽ കെ.മഹേഷ്,വട്ടിയൂർക്കാവിൽ എ.ഷൈജു,തിരുവനന്തപുരത്ത് സബൂറ എന്നിവരാണ് പത്രിക നൽകിയത്.എല്ലാവരും എസ്.യു.സി.ഐ.പ്രവർത്തകരാണ്.19വരെ പത്രികകൾ നൽകാനും, 22വരെ പിൻവലിക്കാനും സമയമുണ്ടാകും
.ഏപ്രിൽ ആറിന് രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. എന്നാൽ ഗുരുതര പ്രശ്നബാധിതമേഖലകളായ മാനന്തവാടി,സുൽത്താൻബത്തേരി, കൽപ്പറ്റ,ഏറനാട്, നിലമ്പൂർ,വണ്ടൂർ,കോങ്ങോട്,മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ മാത്രമായിരിക്കും വോട്ടെടുപ്പ് .പൊതു അവധി ദിനങ്ങളിൽ ഒഴികെ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ പത്രിക സമർപ്പിക്കാം. .