
തൃശൂർ: തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരത്തോടെ സംഘടിപ്പിച്ച റഗ്ബി അണ്ടർ 18 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ജേതാക്കളായി. സമാപനചടങ്ങ് ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ നിർവഹിച്ചു. തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി മുഖ്യാതിഥിയായി. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് രണ്ടാമതും കണ്ണൂർ മൂന്നാം സ്ഥാനത്തുമെത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലവും കോഴിക്കോടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.