election-2019

തിരുവനന്തപുരം: നാമനിർദ്ദേശപത്രികയിലും സത്യവാങ്മൂലത്തിലും പതിക്കാൻ സ്ഥാനാർത്ഥികളുടെ ചിരിച്ച ഫോട്ടോ ഇനി വേണ്ട. ചിരിയോ,മറ്റ് ഭാവങ്ങളോ ഇല്ലാത്ത ഫോട്ടോ വേണം നൽകാൻ.സാധാരണ വസ്ത്രധാരണം.തൊപ്പി, കൂളിംഗ് ഗ്ലാസ് എന്നിവ പാടില്ല.ഫോട്ടോ കളറോ, ബ്ലാക്ക് ആൻഡ് വൈറ്റോ ആകാം. 3 മാസം മുമ്പ് എടുത്തതും,. വെള്ള പശ്ചാത്തലത്തലവുമായിരിക്കണം. മുഖം മുഴുവൻ കാണത്തക്ക രീതിയിൽ നേരെ കാമറയ്ക്ക് അഭിമുഖമായി ഫോട്ടോ എടുക്കണം. ബാലറ്റ് ആവശ്യത്തിന് ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയും ഒരു പാസ്‌‌പോർട്ട് സൈസ് ഫോട്ടോയും നൽകണം. ഒരേ ഫോട്ടോയുടെ പ്രിന്റുകൾ തന്നെയാവണം എല്ലാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.