
നെടുമങ്ങാട്: കേന്ദ്ര സർക്കാർ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ഫലപ്രദമായ ബദൽ സൃഷ്ടിക്കുന്നത് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരാണെന്നും കേരളം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങൾക്ക് തുടർച്ച അനിവാര്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നെടുമങ്ങാട് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജി.ആർ. അനിലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിതരണരംഗത്തും കാർഷികമേഖലയിലും വിദ്യാഭ്യാസരംഗത്തും അടിസ്ഥാനസൗകര്യവികസന മേഖലയിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധ നേടി. ആ നേട്ടങ്ങൾ ഇല്ലാതാക്കാനാണ് കോൺഗ്രസും ബി.ജെ.പിയും പരിശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പിൽ ജനം അവരെ ഒറ്റപ്പെടുത്തുമെന്നും കാനം പറഞ്ഞു. സി. ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥി അഡ്വ. ജി.ആർ. അനിൽ, സി.പി.എം നേതാവ് എസ്.കെ. ആശാരി, മുൻ എം.എൽ.എമാരായ കോലിയക്കോട് കൃഷ്ണൻനായർ, മാങ്കോട് രാധാകൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, പനയ്ക്കോട് മോഹനൻ, കെ. സോമശേഖരൻ നായർ, ചീരാണിക്കര സുരേഷ്, എസ്.പി. സുരേന്ദ്രൻ, നന്ദിയോട് സുഭാഷ്, കല്ലമ്പലം സജീർ, കരിപ്പൂര് വിജയകുമാർ, കെ.എ. പെരുമാൾ, വാണ്ട സുരേഷ്, കരകുളം നടരാജൻ, എൽ.ആർ. വിനയചന്ദ്രൻ, കരിപ്പൂര് ഷാനവാസ്, സലീം നെടുമങ്ങാട് തുടങ്ങിയ വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.