c

തിരുവനന്തപുരം: തിരുവനന്തപുരത്തെക്കുറിച്ചും നേമത്തെക്കുറിച്ചും നന്നായി അറിയുന്നതുകൊണ്ടാണ് ഉമ്മൻ‌ചാണ്ടി നേമത്ത് മത്സരിക്കാൻ എത്താത്തതെന്നും കുമ്മനമല്ല, അമിത്ഷാ വന്നാലും നേമത്ത് ശിവൻകുട്ടി ജയിക്കുമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നേമം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവൻകുട്ടിയാണ് സ്ഥാനാർത്ഥി എന്നറിഞ്ഞതോടെ ഉമ്മൻചാണ്ടി മത്സരത്തിൽ നിന്നു പിന്മാറി. ബി.ജെ.പി ഹിന്ദു എന്ന മുദ്രാവാക്യം മുഴക്കുന്നത് വെറുതെയാണെന്നും ജനസംഖ്യയിൽ ബഹുഭൂരിപക്ഷമുള്ള ഹിന്ദുക്കളായ യുവാക്കൾ, കർഷകർ, തൊഴിലാളികൾ എന്നിവരെ സംരക്ഷിക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി വി. ശിവൻകുട്ടി, എം. വിജയകുമാർ, മേയർ ആര്യ രാജേന്ദ്രൻ, അഡ്വ.ജെ. വേണുഗോപാലൻ നായർ, ചാരുപാറ രവി, വർക്കല രവികുമാർ എന്നിവർ പങ്കെടുത്തു.