
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്ര ചട്ടം നിലനിൽക്കേ, സ്വന്തം ശമ്പളം സ്വയം വർദ്ധിപ്പിച്ച് ഖാദി ബോർഡ് സെക്രട്ടറിയുടെ ഉത്തരവ്. സെക്രട്ടറിയുടെ ശമ്പളം 70,000 രൂപയിൽ നിന്നും 1,70,000 രൂപയായി വർദ്ധിപ്പിച്ചാണ് ഉത്തരവ്. തന്റെ ശമ്പളം 1,75,000 ആയി വർദ്ധിപ്പിക്കാൻ നേരത്തെ രതീഷ് സർക്കാരിന് കത്തെഴുതിയിരുന്നു. അഴിമതി ആരോപണങ്ങളും അന്വേഷണവും നേരിടുന്ന ഉദ്യോഗസ്ഥനാണ് രതീഷ്. ശമ്പളം വർദ്ധിപ്പിക്കാനുള്ള ഫയലിൽ ധനകാര്യ വകുപ്പ് അനുമതി നിഷേധിച്ചതുകൊണ്ടാണ് രതീഷ് സ്വയം ഉത്തരവിറക്കിയത്. ശമ്പള കുടിശികയായി 5,37,735 രൂപയും എഴുതിയെടുത്തിട്ടുണ്ട്. കശുവണ്ടി വികസന കോർപ്പറേഷനിലെ 500 കോടിരൂപയുടെ അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ് ഇദ്ദേഹം.