photo

നെടുമങ്ങാട്: പൊലീസിന്റെ സഹായത്തോടെയാണ് സ്വർണം,​ ഡോളർ എന്നിവയുടെ കടത്ത് നടന്നതെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾ ഇക്കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായിയുടെ ഏകാധിപത്യ ശൈലിക്കെതിരായി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാറുമെന്നും ഒ. രാജേഗോപാൽ എം.എൽ.എ പറഞ്ഞു. നെടുമങ്ങാട് നിയോജക മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. ജെ.ആർ. പത്മകുമാർ, സംസ്ഥാന സമിതി അംഗം ഡോ. തോട്ടയ്ക്കാട് ശശി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, സംസ്ഥാന സമിതി അംഗം പൂവത്തുർ ജയൻ, മേഖലാവെെസ് പ്രസിഡന്റ് കല്ലയം വിജയകുമാർ, ജില്ലാ സെക്രട്ടറിമാരായ ബാലമുരളി, പാങ്ങപ്പാറ രാജീവ്, മണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ, മുരളീകൃഷ്ണണൻ എന്നിവർ സംസാരിച്ചു. ഡോ. തോട്ടയ്‌ക്കാട് ശശി എഴുതിയ ' ഇന്ത്യൻ കർഷകനും പുതിയ കാർഷിക നിയമവും ' എന്ന പുസ്തകം ഒ. രാജഗോപാൽ എം.എൽ.എ, അഡ്വ. ജെ.ആർ. പത്മകുമാറിന് നൽകി പ്രകാശനം ചെയ്തു.