rain

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചവരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. ഇടുക്കി മുതൽ കാസർകോടു വരെയുള്ള ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും.തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ മേഖലകളിലും ഇന്നും നാളെയും മഴ ലഭിക്കും.മദ്ധ്യകേരളത്തിൽ ഇന്നും നാളെയും ഉച്ചക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിന് സാദ്ധ്യതയുണ്ട്.

30 മുതൽ 40 കിലോമീറ്റ‌ർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.