
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പളം തിരഞ്ഞെടുപ്പിന് മുമ്പായി
ഏപ്രിൽ 3നും 5നും വിതരണം ചെയ്യും. പരിഷ്കരിച്ച ശമ്പളമാണ് നൽകുന്നത്. പെൻഷൻ വിതരണവും ഇതേ തീയതികളിൽ നടക്കും. പെൻഷൻകാർക്ക് പരിഷ്കരിച്ച പെൻഷന്റെ കുടിശ്ശികയുടെ ആദ്യ ഗഡുവും നൽകും. ജീവനക്കാരുടെ ശമ്പള കുടിശ്ശിക പി.എഫിൽ ലയിപ്പിക്കും. അതേസമയം അഞ്ചുമാസത്തെ പിടിച്ചുവച്ച ശമ്പളം മേയ് ആദ്യം കിട്ടുന്ന ശമ്പളം മുതൽ അഞ്ചു ഗഡുക്കളായി നൽകും.
രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് തിരഞ്ഞെടുപ്പിന് മുമ്പ് നൽകും. ഇക്കഴിഞ്ഞ മാസത്തെ 1500, അടുത്ത മാസത്തെ 1600 ഉൾപ്പെടെ 3100 രൂപയാണ് പെൻഷനായി നൽകുക. സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ ഇന്നും നാളെയും ട്രഷറി പ്രവർത്തിക്കും. രാത്രി 9 വരെ ഇടപാടുകൾ പരിഷ്കരിച്ച സമയക്രമത്തിൽ നടത്തും