
ഇരവിപുരം: ബൈക്കിൽ ആയുധവുമായെത്തി റോഡരികിൽ നിൽക്കുകയായിരുന്ന യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിലായി. മയ്യനാട് കരുവാൻകുഴി നിഷാദ് മൻസിലിൽ നിന്ന് ആക്കോലിൽ സുനാമി ഫ്ലാറ്റിലെ അഷ്കർ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സിയാദാണ് (29) അറസ്റ്റിലായത്. ഇക്കഴിഞ്ഞ പത്തിന് വൈകിട്ട് അമ്മാച്ചൻ മുക്കിലായിരുന്നു സംഭവം. ബൈക്കിൽ വാളുമായെത്തിയ സിയാദ് ആയിരംതെങ്ങ് പാലേലി മുക്കിന് സമീപം ഹാഷിം മൻസിലിൽ ഹസീം (28), ഇദ്ദേഹത്തിന്റെ സുഹൃത്ത് അനന്തു എന്നിവരെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.