
വേങ്ങര: പി.കെ.കുഞ്ഞാലിക്കുട്ടി
വയസ് - 70. അഞ്ച് തവണ മന്ത്രിയും ഏഴ് തവണ നിയമസഭാംഗവും . രണ്ട് തവണ ലോക്സഭാംഗവും. 2017ൽ ഇ.അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടർന്ന് മലപ്പുറത്ത് നിന്ന് ആദ്യമായി ലോക്സഭയിലേക്ക്. നിലവിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്. വേങ്ങര കാരാത്തൊടി സ്വദേശി. കെ.എം.കുൽസുവാണ് ഭാര്യ. മക്കൾ: ലസിത, ആശിഖ്.
തിരൂരങ്ങാടി: കെ.പി. എ. മജീദ്
വയസ് 70. ആറാം അങ്കം. മുൻ ചീഫ് വിപ്പാണ്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ലീഗ് ഉന്നതാധികാര സമിതിയംഗം. കാലിക്കറ്റ് സർവ്വകലവകലാശാല സെനറ്റംഗം, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1980 മുതൽ 2001 വരെ മങ്കട എം.എൽ.എയായിരുന്നു. മലപ്പുറം മക്കരപ്പറമ്പ സ്വദേശിയാണ്. ഭാര്യ- പി.ടി.കുഞ്ഞിമ്മ. നാല് മക്കളുണ്ട്.
കൊടുവള്ളി: ഡോ.എം.കെ. മുനീർ
വയസ് : 58. മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ മകൻ. 1991-ൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം 2006-ൽ മങ്കടയിൽ ഇടതുമുന്നണി സ്വതന്ത്രൻ മഞ്ഞളാംകുഴി അലിയോട് പരാജയപ്പെട്ടതൊഴിച്ചാൽ തുടർച്ചയായി നിയമസഭാംഗം. 2001ൽ പൊതുമരാമത്ത് മന്ത്രിയും 2011ൽ തദ്ദേശ വകുപ്പ് മന്ത്രിയും. ഭാര്യ : നഫീസ വിനീത. മൂന്ന് മക്കൾ.
ഗുരുവായൂർ: കെ.എൻ.എ ഖാദർ
വയസ് 71.1987ൽ മുസ്ലിം ലീഗിൽ ചേർന്നു. 2017 ൽ വേങ്ങര ഉപതിരഞ്ഞെടുപ്പിലുടെ എം.എൽ.എയായി .മലപ്പുറം ജില്ലാ കൗൺസിൽ പ്രസിഡന്റ്, ലീഗ് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, വഖഫ് ബോർഡ് അംഗം. പിതാവ്: അലവി മുസ്ലിയാർ, ഉമ്മ: ആയിഷ. ഭാര്യ: സബീര. മക്കൾ: ഇംതിയാസ്, നസീഫ്, സയാൻ, ജവഹർ, ഐഷഫെമിൻ.
മങ്കട: മഞ്ഞളാംകുഴി അലി
വയസ് 69. പെരിന്തൽമണ്ണ എം.എൽ.എ. മുൻമന്ത്രിയാണ്. ചലച്ചിത്ര നിർമ്മാതാവാ യിരുന്നു.1996ൽ മങ്കടയിൽ ലീഗിന്റെ കെ.പി.എ. മജീദിനെതിരെ സി.പി.എം സ്വതന്ത്രനായി മത്സരിച്ച അലി തോറ്റു. 2006ൽ എം.കെ. മുനീറിനെതിരെ മങ്കടയിൽ കന്നിവിജയം.2010 ഒക്ടോബറിൽ നിയമസഭാംഗത്വം രാജി വച്ച് ലീഗിൽ ചേർന്നു.
അഴീക്കോട്:കെ. എം. ഷാജി
49 വയസ് .അഴീക്കോട് മണ്ഡലത്തിൽ മൂന്നാംതവണ. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി.. കുസാറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ. കെ.എം. ബീരാൻകുട്ടിയുടെയും ആയിശയുടെയും മകനാണ്. ഭാര്യ കെ .എം. ആശ. മക്കൾ: ഹന, രിഹാൻ, ഫർഹാൻ. അഴീക്കോട് വോട്ടറായ ഷാജി സ്വന്തം മണ്ഡലത്തിൽ തന്നെയാണ് താമസം.
മണ്ണാർക്കാട്: അഡ്വ.എൻ.ഷംസുദ്ദീൻ
വയസ്- 52. തിരൂർ പറവണ്ണ സ്വദേശി. മൂന്നാമങ്കം. 2011ലും 2016ലും മണ്ഡലത്തെ പ്രതിനിധീകരിച്ചു. എം.എസ്.എഫ് ,സംസ്ഥാന ജന.സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ ലീഗ് സംസ്ഥാന സെക്രട്ടറി.എൻ.മുഹമ്മദ് കുട്ടിയുടെയും വി.വി.മറിയക്കുട്ടിയുടെയും മകൻ. ഭാര്യ: കെ.പി റാഫിത. മകൾ: എൻ.ഷെഹർസാദ്.
ഏറനാട്: പി.കെ. ബഷീർ
വയസ് 61. സിറ്റിംഗ് എം.എൽ.എ. മൂന്നാം അങ്കം. ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർഎന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ സംസ്ഥാന പ്രവർത്തക സമിതിയംഗമാണ്. മുൻചീഫ് വിപ്പായ പി.സീതിഹാജിയുടെ മകനാണ്. ഭാര്യ- റസിയ. മൂന്നുമക്കൾ.
താനൂർ: പി.കെ ഫിറോസ്
വയസ് 40. നിയമസഭയിലേക്ക് കന്നിയങ്കം. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനർ, എം.ജി സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കുന്ദമംഗലം പഞ്ചായത്ത് സ്വദേശിയാണ്. ഭാര്യ: ടി.നസ്റി, മകൾ: ഷെസ
മഞ്ചേരി: അഡ്വ. യു.എ. ലത്തീഫ്
വയസ് 71. ആദ്യമത്സരം. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പാർട്ടി ദേശീയ സമിതിയിലും സംസ്ഥാന പ്രവർത്തക സമിതിയിലും അംഗമാണ്. മലപ്പുറം ജില്ലാ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. ഭാര്യ മുൻ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ.ഹഫ്സ ലത്തീഫ്. മക്കൾ ഡോ. ബുഷ്റ, അഡ്വ.യു.എ.അമീർ,ഡോ.യു.എ. മുനീർ.
തിരുവമ്പാടി: സി.പി. ചെറിയ മുഹമ്മദ്
വയസ് 57. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് , കാലിക്കറ്റ് സർവകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: എൻ.സുഹൈല. മക്കൾ: ഫിദ മറിയം, ഫത്വിൻ മുഹമ്മദ്, ഫാത്തിമ നൂഹ, ഫാനിൻ മുഹമ്മദ്.
മഞ്ചേശ്വരം : എ.കെ.എം അഷ്റഫ്
വയസ് 42. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി. എം.എസ്.എഫിലൂടെ തുടക്കം. മുൻ കാസർകോട് ജില്ലാ പഞ്ചായത്തംഗം,മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്. കാസർകോട് ജില്ലാ കബഡി അസോസിയേഷൻ പ്രസിഡന്റായിപ്രവർത്തിച്ചിട്ടുണ്ട്. കെ.എം അബൂബക്കർ- ഹവ്വാമ്മ ദമ്പതികളുടെ മകൻ. ഭാര്യ: മറിയം ഫൈറൂസ.മക്കൾ: ഷാമിൽ, ഷാസിൽ, ഷാഹിൽ, ഷാബിൽ, ഷാക്കിൽ
തിരൂർ: കുറുക്കോളി മൊയ്തീൻ
വയസ് 62. കന്നിയങ്കം. കർഷക സംഘം സംസ്ഥാന പ്രസിഡന്റാണ്. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം, കർഷക സംഘം സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: നഫീസ. മക്കൾ: ഖമറുന്നിസാ ഹഫ്സത്ത്, ഷംസുന്നിസാ റഹ്മത്ത്, നൂറുന്നിസാ റഹ്യാനത്ത്, നജ്മുന്നിസാ റാഷിദ, മുഹമ്മദ് ജവ്ഹർ, ഖൈറുന്നിസാ മിൻഹത്ത്.
ദിനേശ് പെരുമണ്ണ,കുന്ദമംഗലം
വയസ് 52. ഡി.സി.സി സെക്രട്ടറി. നിയമസഭയിലേക്ക് ആദ്യമത്സരം. 2005 ൽ കുരുവട്ടൂരിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോ ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ഡോളി ചിത്ര.മക്കൾ: അഭിഷേക് എം. ദിനേശ്, വിവേക് എം. ദിനേശ്
കൂത്തുപറമ്പ്: പൊട്ടങ്കണ്ടി അബ്ദുള്ള
68വയസ്. പൊട്ടൻങ്കണ്ടി കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ. മുസ്ളിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, മണ്ഡലം പ്രസിഡന്റ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ,ദുബായ് അൽ മദീന ഗ്രൂപ്പ് ചെയർമാൻ. പാകഞ്ഞി ഖദീജ ഹജ്ജുമ്മയാണ് ഭാര്യ. യൂനസ്, ശബീർ, മുഹമ്മദ്, ഷാലിക്ക് അബ്ദുള്ള, ഷക്കീബ്, ഷാനിബ് എന്നിവർ മക്കൾ
കൊണ്ടോട്ടി: ടി.വി.ഇബ്രാഹീം
വയസ് 55. രണ്ടാംഅങ്കം. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് ലീഗ് ഓർഗനൈസിംഗ് സെക്രട്ടറി, യു.ഡി.എഫ് ജില്ലാ കൺവീനർ, 2007ൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. വള്ളുവമ്പ്രം അത്താണിക്കൽ സ്വദേശി. ഭാര്യ - സറീന. മക്കൾ- മുഹമ്മദ് ജസീം, അൻഷിദ് നുഅ്മാൻ, ആദിലാബാനു.
കോങ്ങാട്: യു.സി.രാമൻ
വയസ്-55. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റാണ്. 2001ൽ കുന്ദമംഗലത്ത് നിന്ന് നിയമസഭയിലെത്തി. കുന്ദമംഗലം പഞ്ചായത്തംഗം, വൈസ് പ്രസിഡന്റ്, കൈത്തറി വികസന കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കുന്ദമംഗലം പടനിലം വീട്ടിൽ ഇമ്പിച്ചികണ്ടന്റെയും ഉപ്പായിയുടെയും മകനാണ്. ഭാര്യ: പത്മിനി. മക്കൾ: ഐശ്വര്യ, ആദർശ്.
കളമശേരി: അഡ്വ.വി.ഇ.അബ്ദുൾ ഗഫൂർ
വയസ് 44, മുസ്ലിംലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയാണ്. മുൻ മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞിന്റെയും നദീറയുടെയും മകനാണ്.ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് തൊഴിലാളി യൂണിയൻ പ്രസിഡന്റ്, കെ.എം.എം.എൽ എസ്.ടി.യു പ്രസിഡന്റ്, എന്നീ ചുമതലകളും വഹിക്കുന്നു.ഭാര്യ: ദിലാര. മക്കൾ: റിദ ഫാത്തിമ, വസീം ഖാദർ, റയ ഫാത്തിമ.
മലപ്പുറം: പി.ഉബൈദുള്ള
വയസ് 61. സിറ്റിംഗ് എം.എൽ.എ. മൂന്നാംഅങ്കം. സംസ്ഥാന വഖഫ് ബോർഡ് അംഗം. മലപ്പുറം ജില്ലാ കൗൺസിൽ അംഗം, രണ്ട് തവണ ജില്ലാ പഞ്ചായത്തംഗമായും പ്രവർത്തിച്ചു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ്, എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. മഞ്ചേരി ആനക്കയം സ്വദേശിയാണ്. ഹഫ്സത്താണ് ഭാര്യ. നാല് മക്കളുണ്ട്.
വള്ളിക്കുന്ന്: പി. അബ്ദുൾ ഹമീദ്
വയസ് 73. സിറ്റിംഗ് എം.എൽ.എ. കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡന്റും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പട്ടിക്കാട് ഡി.എം.എൽ.പി. സ്കൂൾ പ്രഥമാദ്ധ്യാപകനായിരിക്കെ സ്വയം വിരമിക്കൽ വാങ്ങി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ യു.ഡി.എഫ്. കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
പെരിന്തൽമണ്ണ: നജീബ് കാന്തപുരം
വയസ് 45. കന്നിയങ്കം. എം.എസ്.എഫ് സംസ്ഥാന സർഗവേദി കൺവീനർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. 1996ൽ ചന്ദ്രികയിൽ സബ് എഡിറ്ററായി തുടക്കം. 2015ൽ മാദ്ധ്യമപ്രവർത്തനം അവസാനിപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായി. കോഴിക്കോട് കാന്തപുരം സ്വദേശി.
കോട്ടയ്ക്കൽ: കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ
വയസ് 61. സിറ്റിംഗ് എം.എൽ.എ.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, സാമൂഹ്യ നീതി വകുപ്പ് സബ്ജക്ട് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മേധാവിയായിരുന്നു. ഭാര്യ- സുലൈഖ. മൂന്ന് മക്കൾ. മുൻ ലീഗ് എം.എൽ.എ കെ.കെ.എസ് തങ്ങളുടെ മകനാണ്.
എൻ.എ. നെല്ലിക്കുന്ന്: കാസർകോട്
വയസ് 67. ലീഗ് ടിക്കറ്റിൽ കാസർകോട് മത്സരിക്കുന്നത് മൂന്നാം തവണ. 2011, 2016 തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം.കാസർകോട് നെല്ലിക്കുന്നിലെ അബ്ദുൽ ഖാദറിന്റെയും നബീസയുടെയും മകൻ.ഭാര്യ: ആയിഷ. മക്കൾ: ഷബീർ, സഹീക്ക, സഫ്വാന. മരുമക്കൾ: റഹീം തായത്ത്, ജസീം, ഖദീജ
കുറ്റ്യാടി: പാറക്കൽ അബ്ദുള്ള
വയസ്: 62. സിറ്റിംഗ് എം.എൽ.എ. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ഖജാൻജി, ജില്ലാ സെക്രട്ടറി, വടകര നിയോജകമണ്ഡലം പ്രസിഡന്റ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: തയ്യിൽ ജമീല. മക്കൾ: ജംഷിദ് അബ്ദുള്ള, ജസ്ന അബ്ദുള്ള, ജസ്മൽ അബ്ദുള്ള, ഹിബ അബ്ദുള്ള.
സമദാനി ലോക്സഭയിലേക്ക്
മലപ്പുറം: മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസമദ് സമദാനി മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അപ്രതീക്ഷിത രാജിയുണ്ടാക്കിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന നേതാവ് തന്നെ മത്സരിക്കണമെന്ന ലീഗിന്റെ തീരുമാനമാണ് സമദാനിക്ക് വഴിയൊരുക്കിയത്. ഇതിനൊപ്പം ബഹുഭാഷാ പണ്ഡിതനാണെന്നതും രാജ്യസഭയിലെ മുൻപരിചയവും തുണയായി. ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിലും സമദാനി പ്രശസ്തനാണ്. രണ്ടു തവണ രാജ്യസഭാംഗമായി (1994-2000, 2000-06). കോട്ടയ്ക്കൽ മണ്ഡലത്തിൽ നിന്നും നിയമസഭയിലുമെത്തി (2011-16). മികച്ച സാഹിത്യ രചനയ്ക്കുള്ള എസ്.കെ പൊറ്റക്കാട് ,വൈക്കം മുഹമ്മദ് ബഷീർ അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.