
കല്ലമ്പലം: ഡെമാക്രാറ്റിക് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി.ഭദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.എസ്.ഗോപകുമാരൻ നായർ അദ്ധ്യക്ത വഹിച്ചു. ട്രഷറർ പ്രിയാ കാരണവർ റിപ്പോർട്ടും വരവ് ചെലവു കണക്കും അവതരിപ്പിച്ചു. ബിന്ദു.പി സ്വാഗതവും രാജേഷ് കുമാർ നന്ദിയും പറഞ്ഞു.സംസ്ഥാന സെക്രട്ടറി രാധികാ ഉണ്ണിക്കൃഷ്ണൻ,ഡോ.ജി.വി.ഹരി,സ്റ്റേറ്റ് എക്സിക്യുട്ടീവ് അഭിലാഷ്,പ്രിൻസിപ്പൽ പി.സുവർണകുമാരി,ഹെഡ്മിസ്ട്രസ് ബി.ശ്രീകല എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എം.എസ്.ഗോപകുമാരൻനായർ (പ്രസിഡന്റ്),രാജേഷ് കുമാർ. എൻ (സെക്രട്ടറി),പ്രിയാ കാരണവർ (ട്രഷറർ), രാധികാ ഉണ്ണികൃഷ്ണൻ (സംസ്ഥാന സെക്രട്ടറി), മണികണ്ഠൻ നായർ (വൈസ് പ്രസിഡന്റ്),ബിന്ദു.പി എന്നിവരെ തിരഞ്ഞെടുത്തു.