
കിളിമാനൂർ :ആറ്റിങ്ങൽ മണ്ഡലം എൽ.ഡിഎഫ് സ്ഥാനാർത്ഥി ഒ. എസ് അംബിക പര്യടനത്തിന്റെ ഭാഗമായി കെ.എം.ജയദേവൻമാസ്റ്ററുടെ വീട്ടിലെത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കിളിമാനൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളായ വി.സത്യവ്രതൻ,എ.കൊച്ചുകൃഷ്ണൻ, ഗോപാലകൃഷ്ണൻനായർ,മഞ്ഞപ്പാറ തമ്പി,കെ.പി.രവീന്ദ്രൻ,സദാശിവൻ,സുരേന്ദ്രൻ ,ഉപേന്ദ്രൻ,കെ.പി .ഗംഗാധരൻ,രാജൻ എന്നിവരുടെ വീടുകളിലും സന്ദർശനം നടത്തി.