vettikkal

മുടപുരം: ഉദ്‌ഘാടനം കാത്തുകിടക്കുന്ന പാലവും റോഡും സന്ദർശിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി.ചിറയിൻകീഴ് മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.ശശിയാണ് മുദാക്കൽ പഞ്ചായത്തിൽ നിർമ്മിച്ച വെട്ടിക്കൽ പാലവും റോഡും സന്ദർശിച്ചത്.ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി നബാർഡിൽ നിന്നനുവദിച്ച 5 .05 കോടി രൂപ ചെലവഴിച്ചാണ് റോഡും പാലവും നിർമ്മിച്ചത്.ഇടക്കോട് മാമം കയ്യാറിന് കുറുകെയാണ് പാലവും റോഡും .നാഷണൽ ഹൈവേയിൽ 18 - ആം മൈൽ അസംബ്ലിമുക്ക് റോഡിൽ നിന്നാരംഭിച്ച് ശ്രീഭൂതനാഥൻ ക്ഷേത്രത്തിനു മുന്നിലൂടെ ചെമ്പകമംഗലം മങ്കാട്ടുമൂല ജംഗ്‌ഷനിൽ എത്തിച്ചേരുന്നതാണ് റോഡ് . കോരാണി ജംഗ്‌ഷനിൽ നിന്നുമാണ് സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചത്.സി.പി.എം.ഏരിയാ സെക്രട്ടറി അഡ്വ.എസ്.ലെനിൻ,ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വാരിജാക്ഷൻ,ജെ.വിക്രമക്കുറുപ്പ്,ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.രാജീവ്,സി.പി.ഐ.മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്,മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കോരാണി വിജു,എം.അനിൽ,ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ഡി.അനിൽകുമാർ,ഗ്രാമ പഞ്ചായത്ത് മെമ്പർ പള്ളിയറ ശശി,എൻ.സി.പി.നേതാവ് വിമനൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.