
തിരുവനന്തപുരം: ജീവനക്കാരുടെ പണിമുടക്കായതിനാൽ ബാങ്കുകളുടെ പ്രവർത്തനം നാളെയും മറ്റന്നാളും നിലയ്ക്കും. ഇന്നലെയും ഇന്നും അവധിയും. ബാങ്കുകൾ തുടർച്ചയായി നാല് ദിവസമാണ് മുടങ്ങുക. എ.ടി.എമ്മുകളിൽ പണം പിൻവലിക്കാൻ ഇന്നലെ നീണ്ട നിരയായിരുന്നു. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.