
സിനിമാപ്രേക്ഷകരുടെ പ്രിയങ്കരനായ യുവ നടൻ പൃഥ്വിരാജ് മറ്റുള്ള നടൻമാരെ പോലെ സ്വന്തം ശരീരത്തെ ഏറെ ശ്രദ്ധിക്കുന്ന ഒരാളാണ്. അതുകൊണ്ട് ഭക്ഷണകാര്യത്തിലും മറ്റും വളരെ കൺട്രോൾ ചെയ്യുന്ന താരം കൂടിയാണ്. ഇപ്പോഴിതാ വീട്ടിൽ ക്രമീകരിച്ചിട്ടുള്ള ജിമ്മിൽ അത്ഭുതമെന്ന് പറയട്ടെ പൃഥ്വിരാജ് എടുത്തുയർത്തുന്നത് 140 കിലോ ഭാരമാണ്. അത് ഉയർത്തുന്നത് ഒരു പ്രാവിശ്യംമല്ല, മൂന്നു പ്രാവശ്യമായി അത് വീണ്ടും ആവർത്തിക്കുന്നുമുണ്ട്. അതിന്റെ ആറാമത്തെ പരിശീലന വീഡിയോ ആണ് താരം സമൂഹമാദ്ധ്യമത്തിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്.. വീട്ടിൽ തന്നെ ഒരു ജിം ഉള്ള പൃഥ്വിരാജ്, ഇതിനു മുൻപും ഇത്തരം വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ നടന്മാരിൽ ഫിറ്റ്നസിൽ വളരെ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്.അതെ പോലെ ലോക്ക് ഡൗൺ കാലത്തും മുടക്കമില്ലാതെ വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു താരം. വലിയ രീതിയിലാണ് ഇപ്പോഴത്തെ വർക്ക്ഔട്ട് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യുവ പ്രേക്ഷകർ ഉൾപ്പെടെയുള്ളവർ വീഡിയോക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.