pic

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് റിമിക്കുള്ളത്. ചെറിയ വിശേഷങ്ങൾ പോലും റിമി തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്താണ് റിമി പ്രേക്ഷകരുമായി കൂടുതൽ അടുത്തത്. തന്റെ ജീവിതത്തിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ പോലും ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത യോഗയെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടായിരുന്നു റിമിയുടെ വാക്കുകൾ. യോഗ എന്നത് ഒരു പെർഫോമൻസ് അല്ല ഒരു ജീവിത ശൈലിയുടെ ഭാഗമാണെന്നാണ് റിമി പറയുന്നത്.

റിമി ടോമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

"യോഗ, അത് ഒരു പ്രകടനമല്ല, ജീവിതശൈലിയാണ്. ഒരു വ്യക്തിയിൽ ജന്മനാ ഉള്ള ശക്തിയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു രഹസ്യം. ഇത് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ചെറുപ്പവും ഊർജസ്വലവുമാക്കും. താരാ സുദർശനന്‍ എന്ന പരിശീലകയുടെ സഹായത്തോടെയാണ് ഞാൻ യോഗ ചെയ്യുന്നത്. താര എനിക്കു വെറുമൊരു പരിശീലക മാത്രമല്ല. യോഗയെക്കുറിച്ചു കൂടുതൽ പഠിക്കാനും മനസിലാക്കാനുമായി എനിക്കൊപ്പം സഞ്ചരിക്കുന്ന പ്രിയ സുഹൃത്താണ്. നിങ്ങളും യോഗ ചെയ്യാൻ പരിശ്രമിക്കൂ. യോഗയിലൂടെ സമഗ്രമായ രോഗശാന്തിയും അതിന്റെ മഹത്തായ ശക്തിയും അനുഭവിക്കാൻ നിങ്ങൾക്കും സാധിക്കും" റിമി ടോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.