
പവൻ കല്യാണിനെ നായകനാക്കി കൃഷ് ജഗർലമുഡി സംവിധാനം ചെയ്യുന്ന ഹരിഹരവീരമല്ലുവിൽ നായികയായി നിധി അഗർവാൾ എത്തുന്നു. 2017 ൽ പുറത്തിറങ്ങിയ മുന്ന െെമക്കിൾ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറിയ തെലുങ്കു സുന്ദരിയായ നിധി അഗർവാൾ ഭൂമി, ഇൗശ്വരൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും നായികയായിട്ടുണ്ട്. തെലുങ്കിൽ നിധിയുടെ അഞ്ചാമത്തെ ചിത്രമാണിത്. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ മുഗൾ, ഖുത്തബ്, ഷാഹി കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് 150 കോടി രൂപയാണ് ബഡ്ജറ്റ്. ചാർമിനാർ, ചെങ്കോട്ട, മച്ചിലിപട്ടണം എന്നിവയുടെ സെറ്റ് തീർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ചു പരിചയസമ്പത്ത് കൈവരിച്ച ബെൻ ലോക്കാണ് വിഷ്വൽ ഇഫക്ട്സ് കൈകാര്യം ചെയ്യുന്നത്. ജ്ഞാനശേഖരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എം.എം. കീരവാണിയുടേതാണ് സംഗീതം.