
ബാലരാമപുരം: ദേശീയപാതയിൽ ക്വാളിസ് വാഹനമിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. വെടിവെച്ചാൻകോവിൽ ഐശ്വര്യ വി.ആർ.എ 40 ൽ എൻ.വിശ്വേശ്വരൻ (65) ആണ് മരിച്ചത്. കരമന-കളിയിക്കാവിള ദേശീയപാതയിൽ വെടിവെച്ചാൻകോവിൽ ആയിരവല്ലി ജൂവലേഴ്സിന് സമീപം കഴിഞ്ഞ ദിവസം രാത്രി 8 മണി കഴിഞ്ഞാണ് സംഭവം. വീട്ടുസാധനങ്ങൾ വാങ്ങാൻ സമീപത്തെ കടയിലേക്ക് പോകവെ ക്വാളിസ് ഇടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ജയകുമാരി. മക്കൾ: ആകാശ്.വിജെ, ആദർശ്.വി.ജെ. സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക്. ക്വാളിസ് പൊലീസ് കസ്റ്റഡിയിലെടുത്തു.