
തിരുവനന്തപുരം: 2020-21പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റ് www.lbscetnre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പുതുതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കുള്ള ഓപ്ഷൻ നൽകുന്നതിനും പുതിയ ഓപ്ഷനുകൾ നൽകുന്നതിനും പുനഃക്രമീകരിക്കുന്നതിനും 16ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. ഒന്നാംഘട്ട അലോട്ട്മെന്റ് 17ന് പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.
കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം
കാലിക്കറ്റ് സർവകലാശാല സി.ബി.സി.എസ്.എസ് ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
കാലിക്കറ്റ് സർവകലാശാല 15ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ് യു.ജി അഞ്ചാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ പരീക്ഷകൾക്ക് കുന്ദമംഗലം ഗവ. കോളേജ് പരീക്ഷാകേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ച വിദ്യാർത്ഥികൾ അതേ ഹാൾടിക്കറ്റ് സഹിതം കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയ്ക്ക് ഹാജരാകണം.