covid

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാ‌ക്‌സിൻ വിതരണം ആരംഭിച്ച് രണ്ടുമാസം പൂർത്തിയാകുമ്പോൾ വാ‌ക്‌സിനേഷന് വിധേയമായവർ 12ലക്ഷം കടന്നു. വെള്ളിയാഴ്ചവരെയുള്ള കണക്ക് അനുസരിച്ച് 12,73,856 പേരാണ് ഇതുവരെ വാ‌ക്‌സിനേഷനെടുത്തത്. ഇതിൽ 2,648,44 പേർ രണ്ടാംഘട്ടവും പൂർത്തിയാക്കി. എറണാകുളത്താണ് കൂടുതൽ പേർ വാ‌ക്‌‌സിൻ സ്വീകരിച്ചത്,196614 പേർ. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ, 182385 പേർ. 40936 വാ‌ക്‌സിനേഷന് വിധേയരായ ഇടുക്കിയിലാണ് ഏറ്റവും കുറവ്. ആലപ്പുഴ,കണ്ണൂർ,കൊല്ലം, കോട്ടയം,കോഴിക്കോട്,മലപ്പുറം,പാലക്കാട്,പത്തനംതിട്ട,തൃശൂർ ജില്ലകളിൽ വാ‌ക്‌സിനേഷന് വിധേയരായവർ ഒരുലക്ഷം കടന്നു. വയനാട് അരലക്ഷത്തിലധികവും കാസർകോട് അരലക്ഷത്തിൽ താഴെയുമാണ് വാ‌ക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം.

വാക്‌സിൻ സ്വീകരിച്ചവർ

 ആരോഗ്യപ്രവർത്തകർ 398000

 മുൻനിരപ്രവർത്തകർ 106392

 പോളിംഗ് ഉദ്യോഗസ്ഥർ 274449

 60വയസ് കഴിഞ്ഞവർ 469910

 45-59 ഇടയിൽ പ്രായമുള്ളവർ 25105

 രോഗികൾ കൂടുതൽ പത്തനംത്തിട്ട

60കഴിഞ്ഞവരിൽ ഏറ്റവും കൂടുതൽ പേർ വാ‌ക്സിൻ സ്വീകരിച്ചത് തലസ്ഥാനത്താണ്. 59905 പേരാണ് ഈവിഭാഗത്തിൽ ഇതുവരെ വാ‌ക്സിൻ സ്വീകരിച്ചത്. എന്നാൽ

45നും 59നുമിടയിൽ പ്രായമുള്ള മറ്റുരോഗങ്ങളുള്ള ഏറ്റവും കൂടുതൽ പേർ വാ‌ക്‌സിനേഷന് വിധേയമായത് പത്തനംതിട്ടയിലാണ്.3848 പേരാണ് ജില്ലയിൽ ഈവിഭാഗത്തിൽ വാ‌ക്‌സിൻ സ്വീകരിച്ചത്.