
തിരുവനന്തപുരം ബി.ഡി.ജെ.എസ് ആറ് സ്ഥാനാർത്ഥികളുടെ പട്ടിക കൂടി പുറത്തിറക്കി. ഇതോടെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം 18 ആയി. രണ്ടു തവണയായി 12 സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇന്ന് പ്രഖ്യാപിക്കുന്ന പട്ടികയിൽ ആറുപേർ കൂടി ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതോടെ സ്ഥാനാർത്ഥികളുടെ എണ്ണം 24 ആകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 33 പേരാണ് ബി.ഡി.ജെ.എസ് ടിക്കറ്രിൽ മത്സരിച്ചത്.
ഇന്നലെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾഇരവിപുരം- രഞ്ജിത് രവീന്ദ്രൻ, ഇടുക്കി- സംഗീത വിശ്വനാഥൻ, ഉടുമ്പൻ ചോല- സന്തോഷ് മാധവൻ, തവനൂർ- രമേശ് കോട്ടായിപ്പുറം, വാമനപുരം- തഴവ സഹദേവൻ, ഏറ്രുമാനൂർ- ഭരത് കൈപ്പാറേടൻ