
പൂവാർ: കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ച പ്ലാന്തോട്ടം പരുത്തിവിള എസ്.എസ്.കോട്ടേജിൽ അനൂപിനെ (30) പൂവാർ പൊലീസ് പിടികൂടി. ഓലത്താന്നി തിരുഹൃദയ ദേവാലയത്തിന്റെ മുന്നിലെ കാണിക്കവഞ്ചി തകർത്താണ് പണം കവർന്നത്. ശനിയാഴ്ച പുലർച്ചെയായിരുന്നു മോഷണം.സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ സി.സി.ടി.വിയിൽ നിന്നും ഇയാളെ തിരിച്ചറിഞ്ഞത്.തുടർന്ന് പൂവാർ എസ്.എച്ച്.ഒ അജയമോഹന്റെ നേതൃത്വത്തിൽ എ.എസ്.ഐ മാരായ ബൈജു, പ്രേമൻ, പൊലീസ് ഉദ്യോഗസ്ഥരായ നോബിൾസിംഗ്, അജ്, വിഷ്ണു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.