
വെഞ്ഞാറമൂട്:എൽ.ഡി.എഫ് വാമനപുരം മണ്ഡലം കൺവെൻഷൻ നന്ദിയോട് ഗ്രീൻലാന്റ് ഒാഡിറ്റോറിയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.പി.എസ് ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു.സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ. കൃഷ്ണൻനായർ, എൽ. ഡി .എഫ് സ്ഥാനാർത്ഥി ഡി .കെ മുരളി, മാങ്കോട് രാധാകൃഷ്ണൻ ,ചാരു പാറ രവി, ഇ .എ സലിം,പാലോട് സന്തോഷ്, ഉഴമലയ്ക്കൽ വേണുഗോപാൽ, വാമനപുരം പ്രകാശ്, മടത്തറ സജി, നന്ദിയോട് സുഭാഷ്,എ.എം.റൈസ്,പി.എസ്.മധുസൂദനൻ, ജി .എസ്.ഷാബി തുടങ്ങിയവർ സംസാരിച്ചു.1001 അംഗ കമ്മിറ്റിയെയും 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.ഭാരവാഹികളായി പി.എസ്.ഷൗക്കത്ത് (ചെയർമാൻ),ഇ.എ.സലിം (കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.